Join News @ Iritty Whats App Group

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ; ഭക്ഷ്യ, മെഡിക്കൽ ഉൽപ്പന്നങ്ങൾ കർശനമായി നിരീക്ഷിക്കും


റിയാദ്: ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരും അതിന് സന്നദ്ധമാണ്.

തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമ, കര, കടൽ കവാടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങൾ നിരന്തര പരിശോധനക്ക് വിധേയമാക്കും. മക്കയിലെയും മദീനയിലെയും മുനിസിപ്പാലിറ്റികളുടെ ഭൂപരിധിയിൽ സ്ഥിതി ചെയ്യുന്ന ഭക്ഷണ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഹജ്ജ് കാര്യ ഓഫീസുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സീസണൽ മെഡിക്കൽ സെൻററുകളും കർശന നിരീക്ഷത്തിലാക്കും.

കൂടാതെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളിൽ എത്തുന്ന ഉൽപ്പന്നങ്ങളും നിരീക്ഷിക്കും. തീർഥാടകർക്ക് ഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികൾക്കായി ബോധവൽക്കരണ ശിൽപശാലകൾ സംഘടിപ്പിക്കുെമന്നും അതോറിറ്റി പറഞ്ഞു.

ആരോഗ്യ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായ ഭക്ഷണം നൽകുന്നതിനും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിവിധ ഭാഷകളിൽ ബോധവൽക്കരണ പരിപാടികൾ ഒരുക്കും. ഹജ്ജ് സീസണിെൻറ വിജയം ഉറപ്പാക്കുന്നതിന് വിപുലമായ റെഗുലേറ്ററി സേവനങ്ങൾ നൽകുന്നതിനും സംയുക്ത സർക്കാർ സഹകരണം വർധിപ്പിക്കുന്നതിനും തീർഥാടകരുടെ ഭക്ഷ്യസുക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നും അതോറിറ്റി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group