Join News @ Iritty Whats App Group

സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചു,എയർ ഇന്ത്യ യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി

സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചു,എയർ ഇന്ത്യ യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി



ദില്ലി:എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇന്നലെ ദില്ലിയിൽ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്

Post a Comment

Previous Post Next Post
Join Our Whats App Group