മട്ടന്നൂര്‍, കണ്ണവം പോലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു
മട്ടന്നൂർ: ജനപക്ഷത്ത് നിന്നാണ് പോലീസ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂർ പോലീസ് സ്‌റ്റേഷന്‍റെ പുതിയ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.കെ. ശൈലജ എംഎല്‍എ സ്റ്റേഷൻ കെട്ടിടത്തിന്‍റെ ശിലാഫലകവും അനാഛാദനം ചെയ്തു.
കെ. സുധാകരൻ എംപി, സണ്ണി ജോസഫ് എംഎല്‍എ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്, ഇരിട്ടി നഗരസഭാ ചെയർപേഴ്സണ്‍ കെ. ശ്രീലത, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.വി. മിനി, പി.കെ. ഷൈമ തുടങ്ങിയവർ പ്രസംഗിച്ചു.
കൂത്തുപറമ്ബ്: കണ്ണവം പോലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പോലീസ് സ്റ്റേഷന്‍റെ ശിലാഫലക അനാച്ഛാദനവും നിർവഹിച്ചു. കെ.കെ. ശൈലജ എംഎല്‍എ വിശിഷ്ടാതിഥിയായി.
വി. ശിവദാസൻ എംപി, കെ.പി. മോഹനൻ എംഎല്‍എ, ചിറ്റാരിപ്പറമ്ബ് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്‍റ് എം. റിജി, പാട്യം പഞ്ചായത്ത് പ്രസിഡന്‍റ് എൻ.വി. ഷിനിജ തുടങ്ങയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment