Join News @ Iritty Whats App Group

ആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണംഅമ്മയും കുഞ്ഞുങ്ങളം രക്ഷപ്പെട്ടത്തലനാരിഴക്ക്


വീണ്ടും കാട്ടാനയുടെ അക്രമണം.ഫാം 11-ാം ബ്ലോക്ക് ഓമന
മുക്കിൽ രമേശൻ നിഷ ദമ്പതികളുടെ കുടിലിൻ്റെ ഒരു ഭാഗം
കാട്ടാന തകർത്തു. കുടിലിനുള്ളിൽ ഉണ്ടായിരുന്ന നിഷയും
രണ്ട് കുഞ്ഞുങ്ങളും കുടിലിനുള്ളിൽ നിന്നും അത്ഭുതകരമായി
രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് അക്രമണം.
കുടിലിൻ്റെ മുൻഭാഗം തകർക്കുന്നതിൻ്റെ ശബ്ദം കേട്ട പാടെ
നിഷ കുടിലിൻറെ പിറക് വശത്തുകൂടി മക്കളെയും എടുത്ത്
രക്ഷപ്പെടുകയായിരുന്നു.രമേശൻ വീട്ടിലുണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ രോഷാകുലരായ
നാട്ടുകാർ തടഞ്ഞുവെച്ചു. നിഷയേയും മക്കളെയും സുരക്ഷിത
സ്ഥലത്തേക്ക് മാറി. കുടിൽ തകർത്ത ആനയ്ക്കൊപ്പം കുട്ടിയാനയും
ഉണ്ടായതായി പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group