Join News @ Iritty Whats App Group

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ മൊഴികളില്‍ അവ്യക്തത, കാരണം കണ്ടെത്താനാകാതെ പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ കൊലയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ്. അഫാന്റെ മൊഴികളിലെ അവ്യക്തതയാണ് പോലീസിനെ കുഴക്കുന്നത്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക.

സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ തെളിവെടുപ്പ് നടത്തും. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന അഫാനെ ഇന്നലെയാണ് ജയിലിലേക്ക് മാറ്റിയത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പിതൃമാതാവ് സല്‍മാ ബീവി, അനുജന്‍ അഫ്‌സാന്‍, കാമുകി ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, അഫാന്റെ ബന്ധുക്കള്‍, പണം കടം വാങ്ങിയവര്‍ എന്നിവരുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പോലീസ് നീക്കം. കൊലപാതകങ്ങള്‍ക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന ജനറല്‍ മെഡിസിന്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.

Post a Comment

أحدث أقدم
Join Our Whats App Group