കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 കാരന് ക്രുരമര്‍ദനം. തൃപ്പൂണിത്തുറ ചിന്മയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ക്രുര മര്‍ദനമേറ്റത്. പെണ്‍സുഹൃത്തിന്റെ പേരിലുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ചേര്‍ന്നാണ് 15 കാരനെ മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായി
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സ്‌കൂളില്‍ വെച്ച് അക്രമമുണ്ടായത്. ഇന്നലെയാണ് വിവരം കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. മര്‍ദനത്തില്‍ 15 കാരന്റെ മൂക്കിന് സാരമായ പരിക്കേറ്റിട്ടുണ്ട്. മൂക്കിന്റെ അസ്ഥി പൊട്ടി. ഒരു പല്ല് ഇളകിപോയിട്ടുണ്ട്. വിദ്യാര്‍ഥി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Post a Comment