Join News @ Iritty Whats App Group

മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ


കോഴിക്കോട്: മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയാണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post
Join Our Whats App Group