Join News @ Iritty Whats App Group

ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്, മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തില്‍ കൂടുതലാണ് ; മുഖ്യമന്ത്രി

തിരുവനന്തപുരം; ചര്‍ച്ച ലഹരിയില്‍ മാത്രം ഒതുക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിവ്യാപനം തടയാനായി കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചട്ടുള്ളത്. ഒരു ലഹരി കണ്‍ച്രോള്‍ റൂം എഡിജിപി ക്രമസമാധാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 87 702 കേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനായി ശ്രമം നടത്തി. മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തില്‍ കൂടുതലാണ്. കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 - 24517 പേരെയാണ് അറസ്റ്റ് ചെയ്തത്. വിമുക്തി ഫലപ്രദമായി നടക്കുന്നുണ്ട്. 100 കോടിയില്‍ താഴെയാണ് പിടിച്ചെടുത്ത ലഹരിയുടെ മൂല്യം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് തോക്ക് ഉറപ്പാക്കിയിട്ടുണ്ട്. 5 സ്റ്റാര്‍ ഹോട്ടലുകള്‍ വരുന്നത് മദ്യവ്യാപനമായി കാണരു ത്. അത് നാടിന്റെ പ്രത്യേകതയാണ്. ഇനിയും വരാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷഹബാസിന്റെ കുടുംബത്തിന്റെ വികാരത്തോടൊപ്പമാണ് സര്‍ക്കാര്‍. ആരാണ് പ്രതി എന്ന് നമ്മള്‍ പറയണ്ട. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കും. സമീപ കാല സംഭവങ്ങള്‍ അതീവ ഗൗരവതരമാണ്. ഒറ്റപ്പെട്ട് പരിശോധിക്കേണ്ട വിഷയം അല്ല. പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയമാണ്. ഒരു ചര്‍ച്ച കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ല. അതീവ ഗൗരവമുള്ള വിഷയമാണിത്. ഒരു ഭാഗം നിയമ നടപടിയാണ്. അത് കര്‍ശനമായി എടുക്കും. ക്രമസമാധാന പ്രശ്‌നം മാത്രം അല്ല. രാഷ്ട്രീയമായി ചുരുക്കി കാണേണ്ടതല്ലെന്നും കുട്ടികളില്‍ ഉണ്ടാകുന്ന അക്രമോത്സുകത കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group