മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തലമുറ സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
ഇരിട്ടി: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പഴയ തലമുറയിലെ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി മുസ്ലിം ലീഗ് പുന്നാട് ശാഖ തലമുറ സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പുന്നാട് ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. കെ.കെ യൂസഫ് ഹാജി അധ്യക്ഷനായി. സമീർ പുന്നാട്, എം മുഹമ്മദ് മാമ്മുഞ്ഞി, ഫവാസ് പുന്നാട്,
പി.വി.സി മായൻ ഹാജി, കെ ഫായിസ് മാസ്റ്റർ, സി.എ ലത്തീഫ്, ഡി ഷറഫുദ്ദീൻ, കെ.വി മുനീർ, ടി.പി ഇസ്മയിൽ, ഇബ്രാഹിം, എം ഉബൈദ് പ്രസംഗിച്ചു.
Post a Comment