Join News @ Iritty Whats App Group

രണ്ടര വയസുകാരനെ കൊന്ന് അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവം: ആത്മഹത്യ കുറിപ്പ് കണ്ടെത്തി


കൊല്ലം: താന്നിയിൽ രണ്ടര വയസുകാരനെ കൊലപ്പെടുത്തിയ അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ജീവിതത്തിൽ പരാജയപ്പെട്ടു. സാമ്പത്തിക ബാധ്യതയും അജീഷിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് മരണകാരണമെന്നുമാണ് കുറിപ്പിലുള്ളത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. 



താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിന്റെ അചഛനും അമ്മയും സമീപത്ത് താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയൽവാസിയെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിൽ അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് നേരത്തെ പൊലീസ് സംശയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group