ഇരിട്ടി: പടിയൂർ ഊരത്തൂരിൽ ദുരൂഹ സാഹചര്യത്തില്‍ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാല്‍ സ്വദേശിനി രജനി ആണ് മരിച്ചത്.
സംഭവത്തില്‍ ഭർത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാബുവിന്റെ മർദനമേറ്റാണ് രജനിയുടെ മരണം.
ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ബാബു അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഞായറാഴ്ച രാത്രിയില്‍ രജനിയും ബാബുവും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദനമാണ് മരണകാരണമെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
Post a Comment