Join News @ Iritty Whats App Group

ചൊക്ലിയിൽ പറക്കുന്ന അണ്ണാനെ കണ്ടെത്തി; മരത്തിൽനിന്ന് മറ്റൊന്നിലേക്ക് ചിറക് വിരിച്ച് പറക്കുന്ന അണ്ണാൻ! അമ്പരന്ന് നാട്ടുകാർ, എല്ലിന് പൊട്ടൽ

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ പറക്കുന്ന അണ്ണാനെ കണ്ടെത്തി. നെടുമ്പ്രത്തെ പി സുകുമാരന്റെ പറമ്പിലാണ് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുപറമ്പിലെ മരം മുറിക്കവെയാണ് മരത്തിൽ നിന്ന് ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. പാറാനുകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നു. 



മുന്നെ നാടുകളിൽ സുലഭമായി കണ്ടുവരുന്ന ഇവ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വംശനാശ ഭീഷണിയിലാണ്. പക്ഷികളെപ്പോലെ ദീർഘ ദൂരം പറക്കാനുള്ള കഴിവ് ഇവയ്ക്കില്ല. ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചുരുങ്ങിയ ദൂരം മാത്രമാണ് ഇവ പറക്കുക. കാണുന്നവർക്കെല്ലാം ചിറക് വിരിച്ച് പറക്കുന്ന ഈ അണ്ണാൻ കൗതുക കാഴ്ചയാണ്.



മാർക്ക് പ്രവർത്തകനായ ബിജിലേഷ് കോടിയേരിയുടെ നേതൃത്വത്തിൽ ജിഷ്ണുവും ചേർന്നാണ് പറക്കും അണ്ണാനെ ചൊക്ലിയിലെ വീട്ടിലെത്തി രക്ഷപ്പെടുത്തിയത്. വെറ്റിനറി ഡോക്ടറുടെ പരിശോധനയിൽ അണ്ണാന്റെ കാലിലെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. മൂന്ന് ആഴ്ചയെങ്കിലും ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group