ഇരിട്ടി: ഇരിട്ടി -പേരാവൂർ പാതയില്‍ ഹാജി റോഡിന് സമീപത്തെ അശാസ്ത്രിയ ടാറിംഗ് അപകടക്കെ ണിയാകുന്നു. രണ്ടാഴ്ച മുന്പ് റീ ടാറിംഗ് പൂർത്തിയാക്കിയ റോഡ് സൈഡിനോട് ചേർന്ന ടാറിംഗാണ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
ടാറിംഗിനു ശേഷം ഫുട്പാത്തില്‍നിന്ന് റോഡിന്‍റെ സൈഡ് വശം ഏറെ ഉയർന്നു നില്ക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. രാത്രിയിലാണ് കൂടുതല്‍ അപകടം സംഭവിക്കുന്നത്.
വാഹനങ്ങള്‍ പരസ്പരം സൈഡ് കൊടുക്കുന്ന സമയം റോഡില്‍ നിന്നു തെന്നിമാറിയാണ് അപകടം ഉണ്ടാകുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന യുവതി അപകടത്തില്‍ പെട്ടിരുന്നു. പോക്കറ്റ് റോഡുകളില്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കാനും പ്രധാന റോഡിന്‍റെ ഉയർച്ച ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Post a Comment