കണ്ണൂർ: നാറാത്ത് ടി.സി ഗേറ്റില്‍ വൻ ലഹരി വേട്ട. പതിനേഴ് ഗ്രാമോളം എം.ഡി.എം.എയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍.എസ്.ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്സൈസ് പിടികൂടിയത്.
പറശിനി റോഡിലെ മുഹമ്മദ് സിജാഫ് , നാറാത്ത് പാമ്ബു രുത്തി റോഡിലെ മുഹമ്മദ് ഷഹീൻ, യൂസഫ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ കുറേക്കാലമായി പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഈ വീട് നിരീക്ഷിച്ചു വരികയായിരുന്നു. കണ്ണൂർ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി ശേഖരം.
'ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് എല്‍.എസ്.ഡി സ്റ്റാംപും ഹ്രൈ ബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങള്‍ വിലവരുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി. എക്സൈസ് ഇവരെ വാഹനത്തില്‍ കയറ്റുമ്ബോള്‍ നാട്ടുകാരില്‍ ചിലർ പ്രതികളെ കൈയ്യേറ്റം ചെയ്തു. ഇതിനിടെയാണ് പ്രതികളെ എക്സൈസ് വാഹനത്തില്‍ പൊടിക്കുണ്ടിലുള്ള എക്സൈസ് ഓഫീസില്‍ കൊണ്ടുപോയത്. വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
Post a Comment