Join News @ Iritty Whats App Group

തമിഴ്നാട്ടിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു; മൃതദേഹം അഴുകിയ നിലയിൽ, എന്‍ഐഎ പരിശോധന

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ കൊല്ലപ്പെട്ടത്. ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സാബു ജോണ്‍ ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു.ഒരു മാസം മുമ്പാണ് തമിഴ്നാട്ടിലേക്ക് പോയത്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group