Join News @ Iritty Whats App Group

‘ഭാവിയിൽ കേരളത്തിൽ വനിതാ മുഖ്യമന്ത്രി വരും, എന്നും വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം’; കെ കെ ശൈലജ

ഭാവിയിൽ കേരളത്തിൽ വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിലാണ് കെ കെ ശൈലജയുടെ പരാമർശം. വനിതകൾ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ലെന്നും എന്നും വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ പറഞ്ഞു. 



സ്ത്രീ പരാതിനിധ്യം എല്ലാ മേഖലയിലും വർധിക്കണം. സ്ത്രീകൾ ലോകത്ത് 50 ശതമാനമുണ്ട്. വനിതകൾ കൂടുതൽ വളർന്നു വരുന്നുണ്ട്. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു. ഇനിയും വർധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയ സെക്രട്ടറി വരെ വനിതകൾ ആയെന്നും ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെ കെ ശൈലജ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group