കണ്ണൂർ: അധ്യാപക പരിശീലന വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചു പേർക്കെതിരേ കേസെടുത്തു. കണ്ണൂർ വാരം പുറത്തീലെ അധ്യാപക പരിശീലന വിദ്യാർഥി മുഹമ്മദ് മുനീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂർ തെക്കി ബസാറിൽവച്ച് മുനീസിനു നേരെ ആക്രമണമുണ്ടായത്. രണ്ട് വർഷം മുമ്പ് കോളജിൽവച്ച് ജൂനിയർ വിദ്യാർഥിയുമായി ഉണ്ടായ തകർക്കത്തിന്റെ പകയാണ് ആക്രമണത്തിൽ കലാശിച്ചത്.
മുഖത്ത് കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി. അതിനിടെ മുനീസിനെ ആക്രമിക്കാൻ നേരത്തെ തീരുമാനിച്ചെന്ന ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
إرسال تعليق