Join News @ Iritty Whats App Group

ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് അമിത ഡോസുള്ള മറ്റൊന്ന് നൽകി; കണ്ണൂരിൽ 8 മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

ഡോക്ടർ എഴുതിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് അമിത ഡോസുള്ള മറ്റൊന്ന് നൽകി; കണ്ണൂരിൽ 8 മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ



കണ്ണൂരിൽ മെഡിക്കൽ ഷോപ്പിൽ നിന്നും മാറി നൽകിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂർ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഡോക്ടർ എഴുതിയ മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി.



പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. മാർച്ച് 8 നാണ് പനിയെ തുടർന്ന് കുഞ്ഞ് ചികിത്സ തേടിയത്. പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെയാണ് പൊലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group