Join News @ Iritty Whats App Group

ആശ വര്‍ക്കര്‍മാര്‍ക്ക് 6,000 രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച്‌ കണ്ണൂര്‍ കോര്‍പറേഷൻ

ണ്ണൂർ: ഓണറേറിയം വർധിപ്പിക്കാൻ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവർക്കർമാർക്ക് സാമ്ബത്തിക പിന്തുണയുമായി യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ.



തങ്ങളുടെ പരിധിയിലുള്ള ആശമാർക്ക് വർഷത്തില്‍ 6,000 രൂപയാണ് ഇൻസെന്റീവ് പ്രഖ്യാപിച്ചത്. ഇന്ന് അവതരിപ്പിച്ച കോർപറേഷൻ ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷത്തില്‍ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ വീതം ഇൻസെൻ്റീവ് നല്‍കാനാണ് തീരുമാനം. ഡി.പി.സിയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഓണ്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കും.

 

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗണ്‍സില്‍ യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കൗണ്‍സിലർ കെ.പി. അബ്ദുല്‍ റസാഖാണ് ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചത്.



സമരത്തെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുകയും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ്. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം അടിയന്തിരമായി വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നതായും മേയർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group