Join News @ Iritty Whats App Group

'ഹോളി വർഷത്തിൽ ഒരിക്കൽ മാത്രം, വെള്ളിയാഴ്ച നമസ്കാരം വർഷത്തിൽ 52 തവണ';നിറങ്ങൾ ശരീരത്തിലാകുന്നത് അസ്വസ്ഥതയുള്ളവർ വീടിനുള്ളിൽ തന്നെ കഴിയണം; പൊലീസുകാരന്റെ പ്രസ്താവന വിവാദത്തിൽ

സാംബാൽ: ഹോളി ഉത്സവം വർഷത്തിലൊരിക്കൽ വരുന്നതിനാൽ നിറങ്ങൾ ശരീരത്തിലാകുന്നത് അസ്വസ്ഥതയുള്ളവർ വീടിനുള്ളിൽ തന്നെ കഴിയണമെന്ന ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശം വിവാദമാകുന്നു. ജീവനക്കാരന്റെ പരാമർശങ്ങൾ പക്ഷപാതം കാണിക്കുന്നുണ്ടെന്നും ഒരു ഉദ്യോഗസ്ഥന് യോജിച്ചതല്ലെന്നും നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു. വ്യാഴാഴ്ച സാംബാൽ കോട്‌വാലി പോലീസ് സ്റ്റേഷനിൽ ചേർന്ന സമാധാന സമിതി യോഗത്തിന് ശേഷമാണ് ഉദ്യോ​ഗസ്ഥന്റെ വിവാദ പരാമർശം



റംസാൻ മാസത്തിലെ വെള്ളിയാഴ്ചയാണ് ഈ വർഷം ഹോളി ഉത്സവവും വരുന്നത്. . വർഷത്തിൽ ഒരിക്കൽ വരുന്ന ഉത്സവമാണ് ഹോളി. അതേസമയം വെള്ളിയാഴ്ച പ്രാർത്ഥനകൾ ഒരു വർഷത്തിൽ 52 തവണ നടക്കുന്നു. ഹോളിയുടെ നിറങ്ങളിൽ ആർക്കെങ്കിലും അസ്വസ്ഥത തോന്നിയാൽ, അവർ ആ ദിവസം വീടിനുള്ളിൽ തന്നെ കഴിയണം. ഉത്സവങ്ങൾ ഒരുമിച്ച് ആഘോഷിക്കേണ്ടതിനാൽ പുറത്തിറങ്ങുന്നവർ വിശാലമായ ചിന്താഗതിക്കാരായിരിക്കണമെന്ന് സംഭാൽ സർക്കിൾ ഓഫീസർ (സിഒ) അനുജ് ചൗധരി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഘോഷങ്ങൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ തലങ്ങളിൽ ഒരു മാസമായി സമാധാന സമിതി യോഗങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.



ഇരു സമുദായങ്ങളും പരസ്പരം വികാരങ്ങളെ ബഹുമാനിക്കണമെന്നും പങ്കെടുക്കാൻ ആഗ്രഹിക്കാത്തവരുടെ മേൽ ബലമായി നിറങ്ങൾ പ്രയോഗിക്കുന്നത് ഒഴിവാക്കണമെന്നും ചൗധരി ജനങ്ങളോട് അഭ്യർത്ഥിച്ചു. മുസ്ലീങ്ങൾ ഈദിന് ആകാംക്ഷയോടെ കാത്തിരിക്കുന്നതുപോലെ, ഹിന്ദുക്കൾ ഹോളിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നിറങ്ങൾ പുരട്ടിയും, മധുരപലഹാരങ്ങൾ പങ്കിട്ടും, സന്തോഷം വിതറിയും ആളുകൾ ആഘോഷിക്കുന്നു. അതുപോലെ, ഈദിന് ആളുകൾ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുകയും ആഘോഷത്തിൽ പരസ്പരം ആശ്ലേഷിക്കുകയും ചെയ്യുന്നു. രണ്ട് ഉത്സവങ്ങളുടെയും സാരാംശം ഒരുമയും പരസ്പര ബഹുമാനവുമാണെന്നും സർക്കിൾ പറഞ്ഞു.



സാമുദായിക ഐക്യം തകർക്കാനുള്ള ഏതൊരു ശ്രമത്തെയും കർശനമായി നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.



സമാജ്‌വാദി പാർട്ടി വക്താവ് ശർവേന്ദ്ര ബിക്രം സിംഗ് ഉദ്യോ​ഗസ്ഥനെതിരെ രം​ഗത്തെത്തി. ഉദ്യോഗസ്ഥർ ബിജെപി ഏജന്റുമാരായി പ്രവർത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ​ഗുഡ് ബുക്കിൽ ഇടം നേടാൻ വേണ്ടി ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുകരിക്കുകയാണ്. അത്തരം പ്രസ്താവനകൾ നടത്തുകയും പരസ്യമായി പക്ഷപാതം കാണിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണം. ഇത് അപലപനീയമാണ്, ഉദ്യോഗസ്ഥർ ബിജെപി ഏജന്റുമാരായി പ്രവർത്തിക്കരുതെന്നും ശർവേന്ദ്ര പറഞ്ഞു.



ഉദ്യോഗസ്ഥൻ ആരായാലും മതേതരനായിരിക്കണം. എങ്കിൽ മാത്രമേ ഈ രാജ്യത്ത് ഭരണം ശരിയായി പ്രവർത്തിക്കാൻ കഴിയൂ. അല്ലെങ്കിൽ, അത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് മീഡിയ കമ്മിറ്റി വൈസ് ചെയർമാൻ മനീഷ് ഹിന്ദ്‌വി പറഞ്ഞു. ഹോളി ആഘോഷിക്കുകയും നമസ്കാരം സമാധാനപരമായി നടത്തുകയും ചെയ്യുന്ന ഒരു ക്രമീകരണം ഉണ്ടായിരിക്കണം. ഹോളി വർഷത്തിൽ ഒരിക്കൽ വരുമെന്നും വെള്ളിയാഴ്ച പ്രാർത്ഥനകൾ 52 തവണ നടക്കുമെന്നും നിറങ്ങൾ ഇഷ്ടപ്പെടാത്തവർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പറയുന്നത് രാഷ്ട്രീയ പ്രസ്താവനയാണെന്നും കോൺ​ഗ്രസ് ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group