Join News @ Iritty Whats App Group

ഷാനിദിന്റെ വയറ്റിൽ 3 പാക്കറ്റുകൾ, 2 എണ്ണത്തിൽ ക്രിസ്റ്റൽ തരികൾ, 3-ാമത്തേതിൽ കണ്ടത് ഇല പോലുള്ള വസ്തു, കഞ്ചാവ്?


കോഴിക്കോട്: എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്തി. സ്കാൻ പരിശോധനയിലാണ് 3 പാക്കറ്റുകൾ കണ്ടെത്തിയത്. ഇവയിൽ രണ്ട് പാക്കറ്റുകളിൽ ക്രിസ്റ്റൽ തരികളും ഒന്നിൽ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇത് കഞ്ചാവാണെന്നാണ് നിഗമനം. ഷാനിദിന്റെ ഇൻക്വസ്റ്റ് പൂർത്തിയായി. താമരശ്ശേരി തഹസിൽദാരുടെയും കുന്നമംഗലം ജുഡീഷ്യൻ മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും. 



എംഡിഎംഎ ശരീരത്തിൽ കലർന്നതാണോ മരണ കാരണമെന്ന് പോസ്റ്റ്‌ മോർട്ടത്തിൽ വ്യക്തമാകും. ഇതിനുശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന ഷാനിദ് ഇന്നലെ രാവിലെയാണ് മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group