Join News @ Iritty Whats App Group

20 വര്‍ഷമായി നോമ്ബുതുറ വിഭവമായി ബിരിയാണിക്കഞ്ഞി നൽകി മട്ടന്നൂർ ഹിറാ സെന്റർ

ട്ടന്നൂര്‍: മട്ടന്നൂരിലെ ജനസേവന സാമൂഹ്യരംഗങ്ങളിലെ നിറസാന്നിധ്യമായ ഹിറാ സെന്ററിന്റെ നേതൃത്വത്തില്‍ 20 വര്‍ഷമായി ആയിരക്കണക്കിന്‌ പേര്‍ക്കാണ് ബിരിയാണിക്കഞ്ഞി നല്‍കിയത്‌.



2005 ല്‍ മട്ടന്നൂരിലെ ജനങ്ങള്‍ക്കായി ഒരുക്കിയ നോമ്ബ്‌ തുറ വിഭവമാണ്‌ ബിരിയാണി കഞ്ഞി. ചെന്നൈയിലും കേരളത്തിലും വ്യാപാരിയായ ടോപ്‌കോ അസീസാണ്‌ ബിരിയാണി കഞ്ഞിയുടെ ചേരുവകള്‍ കണ്ടെത്തി അന്നത്തെ നോമ്ബ്‌തുറ കണ്‍വീനര്‍ എന്‍.പി. അബ്‌ദുറസ്സാഖിനെ പരിചയപ്പടുത്തിയത്‌. അന്നുമുതല്‍ മുടങ്ങാതെ ഇരുപത്‌ വര്‍ഷമായി മട്ടന്നൂരുകാരുടെ രുചി വിഭവമാണ്‌ ബിരിയാണിക്കഞ്ഞി. 



ആട്ടിന്‍ ഇറച്ചി പശുവിന്‍നെയ്്‌യ, ഗരംമസാല, പച്ചക്കറിമസാല, നേരിയരി തുടങ്ങിയവയാണ്‌ രുചികരമായ കഞ്ഞിയുടെ ചേരുവകള്‍. പഴയകാലത്ത്‌ മുഗള്‍ രാജാക്കന്മാരുടെ കാലത്ത്‌ അവരുടെ തീന്‍മേശയിലെ വിഭവമായിരുന്ന ബിരിയാണിക്കഞ്ഞി മട്ടന്നൂരിലെ ജനകീയനോമ്ബുതുറയിലെ ഇഷ്‌ടവിഭവമാണ്‌. ബഹുരുചികള്‍ചേരുന്ന ബിരിയാണിക്കഞ്ഞി പോലെ ബഹുസ്വരതക്ക്‌ മാറ്റുകൂട്ടി മട്ടന്നൂരിലെ സാമൂഹിക രാഷ്ര്‌ടീയ രംഗത്തെ പ്രമുഖര്‍ വിശ്വസികളോടൊപ്പം ചേര്‍ന്ന്‌ നോമ്ബ്‌ തുറക്കാറുണ്ട്‌. ബഹുസ്വരതയുടെയും സൗഹൃദത്തിന്റെയും പ്രതീകം കുടിയാണ്‌ മട്ടന്നൂരിന്റെ സ്വന്തം ബിരിയാണികഞ്ഞി. 



ഇപ്പോള്‍ നോമ്ബ്‌തുറ കണ്‍വീനര്‍ സി. അന്ത്രുഹാജിയുടെ നേതൃത്വത്തിലാണ്‌ കഞ്ഞി വിതരണം നടക്കുന്നത്‌. വര്‍ഷങ്ങളായി കഞ്ഞിപാകം ചെയ്യുന്നത്‌ കെ.വി. ഇബ്രാഹീമാണ്‌.

Post a Comment

أحدث أقدم
Join Our Whats App Group