Join News @ Iritty Whats App Group

പൊങ്കാല പുണ്യം തേടി ഭക്തജനലക്ഷങ്ങള്‍; ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്


തിരുവനന്തപുരം : ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കല ഇന്ന് . പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്.



ഭക്തജനലക്ഷങ്ങള്‍ ആറ്റുകാല്‍ ദേവിക്ക് ഇന്ന് പൊങ്കാല ആര്‍പ്പിക്കും . രാവിലെ 9.45 ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ക്ക് തുടക്കാമകും .10.15 നാണ് അടുപ്പുവെട്ട.മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പൊങ്കാല അടുപ്പിലും തീ പകരും. തുടര്‍ന്ന് ദീപം പൊങ്കാല അടുപ്പുകളിലേക്ക് കൈമാറുന്നതോടെ നഗരം ഒരു യാഗശാലയായി മാറും. ഉച്ചയ്ക്ക 1.15ന് നടക്കുന്ന ഉച്ചപൂജയക്ക് ശേഷം പൊങ്കല നിവേദ്യവും ദീപാരാധനയും നടക്കും . നാളെ രാവിലെ എട്ടിന് അകത്തെഴുന്നളളിപ്പും 10 ന് കാപ്പഴിക്കല്‍ ചടങ്ങും നടക്കും . രാത്രി ഒന്നിന് കുരുതി തര്‍പ്പണ്ണത്തോടെ പൊങ്കല മഹോത്സവത്തിന് സമാപനമാകും.



ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണവും നടത്തുന്ന ഇടങ്ങളിൽ ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. വേനലിൻ്റെ തീവ്രത പരി​ഗണിച്ച് അകലം പാലിച്ച് അടുപ്പുകൾ കൂട്ടണമെന്നും നിർ‌ദ്ദേശമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group