കോട്ടയം: പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന പുരുഷ കമ്മീഷന് ബില്‍ 2025 പൂര്‍ത്തിയായതായും സ്പീക്കറുടെ അനുമതിക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സമര്‍പ്പിച്ചിരിക്കുകയാണെന്നും സ്പീക്കറുടെയും നിയമവകുപ്പിന്റെയും അനുമതി ഉടൻ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍.
നോവലിസ്റ്റ് കെ.ആര്. മീരയുടെയും ഹൈക്കോടതി മുന്‍ജഡ്ജി കമാല്‍ പാഷയുടെയും വാക്കുകള്‍ പുരുഷവിരോധത്തിന്റെ നേര്‍സാക്ഷ്യമാണ്.
ഇവരുടെ വാക്കുകള്‍ വനിതാ കമ്മീഷനോ യുവജന കമ്മീഷനോ സാംസ്കാരിക നായകരോ തള്ളിപ്പറയാത്തത് പുരുഷ വിരുദ്ധ സമീപനത്തിന്റെ അടയാളമാണെന്നും രാഹുല്‍ പറഞ്ഞു.
إرسال تعليق