പേരാവൂർ : ഇരിട്ടി പേരാവൂർ റോഡില്‍ ബംഗളക്കുന്നിന് സമീപം കാറും ചെങ്കല്‍ കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.
കാർ ഡ്രൈവർ മുഴക്കുന്ന് സ്വദേശി അശ്വന്ത് (21), ചെങ്കല്‍ ലോറി ഡ്രൈവർ തോലമ്ബ്ര ശാസ്ത്രി നഗറിലെ ധനില്‍ (35) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് നാലരയോടെ ഇരിട്ടി ഭാഗത്തു നിന്നും ചെങ്കല്ല് കയറ്റി പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും മറ്റൊരു കാറിനെ മറികടന്ന് വന്ന മാരുതി ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പരിക്കേറ്റവരെ ആദ്യം പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പേരാവൂർ ഫയർഫോഴ്സും പൊലീസും, നാട്ടുകാരും ചേർന്ന് റോഡില്‍ ചിതറി വീണ ചെങ്കല്ല് നീക്കിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.
Post a Comment