Join News @ Iritty Whats App Group

കേരളത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം; വീടുകളിലെ ആറു പേരെ വെട്ടി, അഞ്ചു മരണം; യുവാവ് കൊന്നവരിൽ ബന്ധുക്കളും കാമുകിയും സഹോദരനും; ഞെട്ടിക്കുന്ന കൂട്ടക്കൊല



അഫാന്റെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്


തിരുവനന്തപുരം; കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യുവാവിന്റെ കൂട്ടക്കൊലപാതകം. താന്‍ ആറ് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍ (23) ആണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നടത്തിയത്. ഇതില്‍ അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. അഫാന്റെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്.

അഫാന്‍ ഒരു പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നതോടെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ആദ്യം വെട്ടിയത് പെൺസുഹൃത്തിനെയും അമ്മയെയും സഹോദരനെയുമാണ്. അവരുടെ വീട്ടിൽവച്ചാണ് പ്രതി ഇത് ചെയ്തത്.

പെണ്‍സുഹൃത്തിനെയും അമ്മയെയും ആദ്യം വെട്ടിയത്. ശേഷം പ്രതി പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. പിന്നീടാണ് അച്ഛന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി വെട്ടിയതെന്നുമാണ് വിവരം. പിന്നീട് പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. തുടര്‍ന്ന് പാങ്ങോട്ടെ വീട്ടിലെത്തി അച്ഛന്റെ അമ്മയെ വെട്ടിയതെന്നുമാണ് വിവരം.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group