ദുബായ് മുഹൈസിനയില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഖിബ് ആണ് മരിച്ചത്.
32 വയസ്സായിരുന്നു. കുനിയില്‍ അസീസിന്‍റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അതേ സമയം, സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചന ഹർജിയില്‍ ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിച്ച ഡിവിഷൻ ബഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഇത് ഏഴാം തവണയാണ് മോചന ഹർജിയില്‍ വിധി പറയുന്നത് റിയാദ് ക്രിമിനല്‍ കോടതി മാറ്റിവയ്ക്കുന്നത്.
കഴിഞ്ഞ 15ന് കോടതി ഹർജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു.ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഏഴ് തവണയാണ് റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചത്.
Post a Comment