Join News @ Iritty Whats App Group

ഹൃദയാഘാതം; ഇരിക്കൂർ വളവുപാലം സ്വദേശിയായ ഉംറ തീര്‍ഥാടകൻ ജിദ്ദയില്‍ മരിച്ചു


ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരിച്ചു. ഇരിക്കൂർ വളവുപാലം സ്വദേശി ഫാരിജ മൻസിലില്‍ കീത്തടത്ത് മുഹമ്മദലി (78) ആണ് മരിച്ചത്.

ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച്‌ ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിംഗ് അബ്ദുല്‍അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പിതാവ്: ഇബ്രാഹിം കുട്ടി, മാതാവ്: മറിയുമ്മ, ഭാര്യ: വഹീദ, മക്കള്‍: മുനവ്വർ (ജുബൈല്‍), മുസ്താഖ് (ജിദ്ദ), മുംതാസ്, ഫാരിജ. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group