വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ ജെനിന്‍, ടുബാസ് ദുരിതാശ്വാസ ക്യാമ്പുകള്‍ ഇസ്രയേല്‍ ആക്രമിച്ചു.
കഴിഞ്ഞ ദിവസം ഒരു ഗര്‍ഭിണിയടക്കം മൂന്നു പേരെ വെടിവച്ച് കൊന്നതിന് പിന്നാലെ
മേഖലയില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 35,000 കവിഞ്ഞു. ജനുവരിയില്‍ 60 കുട്ടികളടക്കം 580 പലസ്തീന്‍ സ്വദേശികള്‍ വെസ്റ്റ്ബാങ്കിലുടനീളം അറസ്റ്റിലായിരുന്നു. ഒരുദിവസത്തിനിടെ ഗാസ മുനമ്പിലെ വിവിധ ആശുപത്രികളില്‍ 19 മൃതദേഹം എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിന് മുമ്പ് കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടയാണിത്. ഇസ്രയേല്‍ കടന്നാക്രമണത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 48,208 ആയി.
അതേസമയം, ഇസ്രേലി ബന്ദികളെ മോചിപ്പിക്കുന്നതു നിര്‍ത്തിവച്ചെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതിന്റെ പേരിലാണ് തീരുമാനമെന്ന് ഹമാസ് അറിയിച്ചു. വിഷയത്തില്‍ ഇസ്രയേലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. മൂന്ന് ഇസ്രേലി ബന്ദികളെ 15-ന് മോചിപ്പിക്കാനായിരുന്നു തീരുമാനം.
Post a Comment