വത്തിക്കാന്‍സിറ്റി; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലെത്തെക്കാള്‍ നില വഷളായതായും വത്തിക്കാന്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് മാര്‍പ്പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന് അളവില്‍ ഓക്‌സിജന്‍ നല്‍കേണ്ടതായി വന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചത് പോലെ പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
Post a Comment