മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിന് മരണം വരെ നിരാഹര സമരം പ്രഖ്യാപിച്ച് വിപി സുഹ്‌റ. രാജ്യതലസ്ഥാനത്ത് ഇന്നു ആരംഭിക്കുന്ന നിരാഹരസമരം അവസാനം കാണാതെ പിന്തിരിയില്ലെന്ന് അവര്‍ വ്യക്തമാക്കി.
ജന്തര്‍ മന്തറില്‍ രാവിലെ പത്തിന് സമരം ആരംഭിക്കും. തന്റെ ആവശ്യം നേടിയെടുക്കാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്ന പ്രശ്‌നമില്ല. നിശബ്ദമാക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണെന്നും അവര്‍ വ്യക്തമാക്കി.
2016 മുതല്‍ ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് ഉണ്ട്. താന്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി ജയിക്കാതെ പിന്തിരിയില്ല. സമരം വിജയിക്കാതെ വെള്ളം കുടിക്കാന്‍ പോലും തയ്യാറല്ലെന്നും അതിനിടയില്‍ മരിക്കുകയാണെങ്കില്‍ മരിച്ചോട്ടെയെന്നും പിവി സുഹ്‌റ വ്യക്തമാക്കി.
Post a Comment