Join News @ Iritty Whats App Group

റോഡ് നിര്‍ണമ്മാണത്തിന് സമീപത്തെ തോട്ടില്‍ ഫുഡ് ഡെലിവറി ജീവനക്കാരന്‍ മരിച്ച നിലയില്‍: ബൈക്ക് നിയന്ത്രണം വിട്ട് മറഞ്ഞതെന്ന് നിഗമനം

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫുഡ് ഡെലിവറി ജീവനക്കാരനായ ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകാമെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിര്‍ത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group