ഇരിട്ടി: മട്ടന്നൂർ കോടതിയിലെ അഭിഭാഷകൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ആറളം ചെടിക്കുളത്തെ ജെ. ജോർജ്ജ് പാദുവ (61) യാണ് ശനിയാഴ്ച ഉച്ചയോടെ മട്ടന്നൂർ സി ജെ എം കോടതിക്ക് സമീപമുള്ള തന്റെ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചത് .
കുഴഞ്ഞുവീണയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത്തി അഞ്ച് വരഷത്തോളമായി മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി കോടതികളിൽ ഇദ്ദേഹം അഭിഭാഷകനായി ജോലി ചെയ്തു വരികയായിരുന്നു. സി പി എം മുൻ ആറളം ലോക്കൽ കമ്മിറ്റിയംഗം,ഡി വൈ എഫ് ഐ മുൻ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു
വെളിമാനത്തെ പരേതരായ ജോസഫ് പാദുവ യുടെയും റോസമ്മ ജോസഫിൻ്റെയും മകനാണ്. ഭാര്യ: ഇ.പി. മേരിക്കുട്ടി (ആറളം ഗ്രാമപഞ്ചായത്തംഗം, സി പി എം ആറളം ലോക്കൽ കമ്മിറ്റിയംഗം, മഹിള അസോ. ഇരിട്ടി ഏരിയ കമ്മിറ്റിയംഗം).
മക്കൾ: സൈറസ് ജോർജ്ജ് (വിഷ്യൽ കമ്യൂണിക്കേഷൻ, എറണാകുളം), അഗസ്റ്റസ് ( വിദ്യാർത്ഥി ). സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ .
Post a Comment