കണ്ണൂര്‍: ജില്ലയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അനേകം വിവാദങ്ങള്‍ ഉയര്‍ന്നുനിലക്കുന്ന സാഹചര്യത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എം വി ജയരാജന്‍ ഒഴിവാകുമോ എന്നതാണ് പ്രധാന കാര്യം.
മൂന്നാം തീയതിസമാപിക്കുന്ന സമ്മേളനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന മുഖ്യമന്ത്രിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കം പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
തളിപ്പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പുതിയ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷോ ടി വി രാജേഷോ എത്താനും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം എം.വി. ജയരാജന്‍ മാറിയേക്കാന്‍ സാധ്യതയുണ്ട്.
ഇ പി ജയരാജന്‍ - പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച, ആത്മകഥാ വിവാദം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍കകും നേതാക്കളുടെ ബിനാമി സ്വത്ത് സമ്പാദന ആരോപണങ്ങളും അടക്കമുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നേക്കാന സാധ്യതയുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.
إرسال تعليق