പുതിയ നേതൃത്വവുമായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. പിഎസ് സഞ്ജീവാണ് പുതിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. പിഎം ആര്‍ഷോ സ്ഥാനം ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കണ്ണൂര്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു പിഎസ് സഞ്ജീവ്. സെക്രട്ടറി സ്ഥാനത്തേക്ക് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു.
എന്നാല്‍, പരിഗണനാ പട്ടികയിലുണ്ടായിരുന്ന പിഎസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ അനുശ്രീയും ഒഴിഞ്ഞു. എം ശിവപ്രസാദ് ആണ് സംസ്ഥാന പ്രസിഡന്റ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.
Post a Comment