മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ് രാജിവച്ചു. ഡല്‍ഹിയിലെത്തിയ ബീരേന്‍ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. വൈകുന്നേരം രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയ്ക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
തന്റെ മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണാനെത്തിയത്. മണിപ്പൂര്‍ കലാപം കൊടുംപിരികൊണ്ടിരുന്ന സമയത്ത് ബീരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും രാജി നാടകം കളിച്ച് പ്രതിഷേധങ്ങളെ അവഗണിക്കുകയായിരുന്നു ബീരേന്‍ സിംഗ്. രണ്ട് വര്‍ഷമായി തുടരുന്ന മണിപ്പൂര്‍ കലാപത്തിന്റെ അലയൊലികള്‍ ഇതുവരെ അടങ്ങിയിട്ടില്ല.
കലാപത്തിന്റെ കാരണം ബീരേന്‍ സിംഗ് മന്ത്രിസഭയുടെ വീഴ്ചയാണെന്ന ആരോപണങ്ങള്‍ ആദ്യം മുതല്‍ ഉയര്‍ന്നിരുന്നു. പിന്നാലെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് ലോക്‌സഭ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
إرسال تعليق