Join News @ Iritty Whats App Group

ബോഡി ബിൽഡിങ് താരങ്ങളുടെ പൊലീസിലെ നിയമന വിവാദം; കായിക ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി


പൊലീസിലെ കായിക ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റി. പകരം ചുമതല എസ് ശ്രീജിത്തിന് നൽകി. ബോഡി ബിൽഡിങ് താരങ്ങളെ ഇൻസ്‌പെക്ടർ റാങ്കിൽ നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം.

സാധാരണയായി ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മറ്റും മെഡൽ നേടുന്നവരെയാണ് സ്‌പോർട്‌സ് ക്വാട്ടയിൽ ഇൻസ്‌പെക്ടർ റാങ്കിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു ബോഡി ബിൽഡിങ് താരത്തെ ഈ റാങ്കിൽ ഉൾപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു. കണ്ണൂർ സ്വദേശിയായ ഒരു വോളിബോൾ താരത്തെ സ്‌പോർട്‌സ് ക്വാട്ടയിൽ ഇൻസ്‌പെക്ടർ റാങ്കിൽ ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം അജിത് കുമാർ തടയുകയും ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് കായിക ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റിയത്. എംആർ അജിത് കുമാറിനാണ് പൊലീസിലെ കായിക ചുമതലകളുണ്ടായിരുന്നത്. കായിക മേഖലയിലെ റിക്രൂട്ട്‌മെന്റുകളടക്കം നോക്കിയിരുന്നത് അജിത് കുമാറായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group