തളിപ്പറമ്ബ്: ഭിന്നശേഷിക്കാരിയായ മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നിര്‍മിച്ച് നല്‍കുന്ന പാര്‍ക്ക് മറ്റു കുട്ടികള്‍ക്കായി തുറന്ന് കൊടുത്ത് പ്രവാസിയായ പിതാവ്.
കുറുമാത്തുരില്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന കെ. ഷറഫുദിനാണ് ഭിന്നശേഷിക്കാരിയായ മകള്‍ക്ക് കൂട്ടുകാരെ കണ്ടെത്താന്‍ സ്വന്തം പുരയിടത്തില്‍ ലക്ഷങ്ങള്‍ മുടക്കി മകളുടെ പേരില്‍ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്.
ഒരു പിതാവ് മകള്‍ക്ക് നല്‍കുന്ന പിറന്നാള്‍ സമ്മാനങ്ങളില്‍ ഏറെ വേറിട്ടതായി മാറിയിരിക്കുകയാണ് കുറുമാത്തൂരില്‍ ഒരുങ്ങിയ ശിഫാപാര്‍ക്ക്. ഷറഫുദ്ദീന്റെ ഏകമകളാണ് പതിമൂന്നുകാരിയായ ശിഫഫാത്തിമ. മകളെ പരിചരിക്കുന്നതിനായാണ് ഷറഫുദ്ദീന്‍ വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയത്. കുറുമാത്തൂര്‍ സൗത്ത് എ.എല്‍.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശിഫ. ബുദ്ധിമുട്ടുകള്‍ സഹിച്ച്-സ്‌കൂളില്‍എത്തിച്ചാലും ഒരുമണിക്കുറിലേറെ ക്ലാസില്‍ ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ക്ലാസില്‍ പോകുന്നത് കുറയുകയും ശിഫയുടെ ആരോഗ്യസ്ഥിതി തന്നെ മോശമാകു കയും ചെയ്തു. ഡോക്ടര്‍മാര്‍ മറ്റ് കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ അവസരമൊരുക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെയാണ് വീടിനു സമീപത്ത് തന്നെ പാര്‍ക്ക് സ്ഥാപിച്ച് നാട്ടിലെ കു ട്ടികളെയെല്ലാം ഇവിടേക്ക് ക്ഷ ണിക്കാന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് 15 ലക്ഷത്തോളം രൂപ മുടക്കി വീട്ടിനോട് ചേര്‍ന്ന് പാര്‍ക്ക് ഒരുക്കി. കുട്ടികള്‍ക്ക് കളിക്കാനുള്ള എല്ലാ സംവിധാനങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ശുചിമുറികളും മറ്റ് സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.ശിഫാ ഫാത്തിമയ്ക്ക് പിറന്നാള്‍ സമ്മാനമായി നിര്‍മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം എട്ടിന് രാവിലെ 10ന് ഗിന്നസ് റെക്കോഡ് നേടിയ അസിംവെളിമണ്ണ നിര്‍വഹിക്കും.
സജീവ് ജോസഫ് എം.എല്‍.എ, സാമുഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും കൂടാതെ തളിപ്പറമ്ബ് മേഖലയിലെ ഇരുന്നൂറോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരും സ്‌പെഷല്‍എജ്യൂക്കേറ്റര്‍മാരും പങ്കെടുക്കും. വൈകിട്ട് അഞ്ചു മുതല്‍ വിവിധ കലാപരിപാടികളും നടക്കുമെന്ന് നാജ് അബ്ദുല്‍ റഹ്മാന്‍, സാമ അബ്ദുദുല്ല, കെ.ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post a Comment