Join News @ Iritty Whats App Group

കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതം; സൗദിയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: തന്റെ വീട്ടിലെത്തിയ കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ മരിച്ചത്. റിയാദിൽനിന്നും വിരുന്നെത്തിയതാണ് കൂട്ടുകാർ. സ്വന്തം വീട്ടിൽ അവരുമായി സംസാരിക്കുന്നതിനിടയിൽ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

12 വർഷത്തോളമായി യാംബുവിൽ പ്രവാസിയായ നിയാസ് ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൻ റീജനൽ മാനേജരാണ്. ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇന്റർനാഷണൽ സ്‌കൂൾ ജീവനക്കാരിയാണ്. ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽമനാർ ഇന്റർനാഷണൽ സ്‌കൂൾ യു.കെ.ജി വിദ്യാർഥി. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്

Post a Comment

Previous Post Next Post
Join Our Whats App Group