Join News @ Iritty Whats App Group

വഴിതടഞ്ഞ് സമരം: നോട്ടീസ് കിട്ടി, മടക്കി പോക്കറ്റിലാക്കി,ചൂടുകാലത്ത് ജയിലിൽ പോകാൻ ആഗ്രഹിക്കുന്നു:എംവി ജയരാജന്‍


കണ്ണൂര്‍: കണ്ണൂരിൽ റോഡ് തടസ്സപ്പെടുത്തി സിപിഎം സമരം.പോസ്റ്റ്‌ഓഫീസ് ഉപരോധം സംഘടിപ്പിച്ചത് കാർഗിൽ- യോഗശാല റോഡിലാണ്.നാല് വരി റോഡിൽ പന്തൽ കെട്ടിയും കസേര നിരത്തിയുമായിരുന്നു സ കണ്ണൂർ ടൌൺ പൊലീസ് കേസെടുത്തു.പതിനായിരങ്ങൾ പങ്കെടുത്താൽ വഴി തടസ്സപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു
യാത്രക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റൊഫീസ് വേറെയില്ല.കോടതി വിചാരിച്ചാൽ സമരം ആവശ്യമില്ല.കേന്ദ്രം കേരളത്തിന്‌ സഹായം നൽകണം എന്ന് കോടതി ഉത്തരവിട്ടാൽ മതി

മാധ്യമങ്ങൾ ജഡ്ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്.ഇങ്ങനെ ഒന്ന് പറഞ്ഞത് ചാനലുകാർ വാർത്തയാക്കിയതിനെ തുടർന്നാണ് ജയിലിൽ കഴിയേണ്ടി വന്നത്
ഈ ചൂടുകാലത്ത് ഇനിയും ജയിലിൽ പോകാൻ ആഗ്രഹിക്കുന്നു.വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ട്.അത് മടക്കി പോക്കറ്റിൽ ഇട്ടിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group