Join News @ Iritty Whats App Group

സമരം ചെയ്യുന്ന ആശ വർക്കർമാരോട് മുഖം തിരിച്ച് സർക്കാർ; ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലും തീരുമാനമായില്ല


തിരുവനന്തപുരം : മൂന്ന് മാസത്തെ വേതന കുടിശ്ശിക ലഭ്യമാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാരോട് മുഖം തിരിച്ച് സർക്കാർ. അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന രാപ്പകൽ സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രി വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഓണറേറിയം കുടിശ്ശിക എപ്പോൾ നൽകുമെന്നതിലും, വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ ആകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. സർക്കാർ വഞ്ചിച്ചെന്നും ശക്തമായി സമരം തുടരുമെന്നും നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group