Join News @ Iritty Whats App Group

ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി; പരാജയത്തിന് പിന്നാലെ ബിജെപിയ്ക്ക് അഭിനന്ദനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍


ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് എഎപി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരാജയം സമ്മതിച്ച കെജ്രിവാള്‍ ബിജെപിയെ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ സന്ദേശത്തിലൂടെയാണ് കെജ്രിവാള്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചത്.

ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു. വിജയത്തില്‍ ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സഫലീകരിക്കാന്‍ അവര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരോഗ്യം, വിദ്യാഭ്യാസം, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നത് തുടരുകയും ചെയ്യും.
അധികാരത്തിനുവേണ്ടിയല്ല ഞങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് രാഷ്ട്രീയത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group