Join News @ Iritty Whats App Group

ആറളത്ത് പ്രതിഷേധം ഇരമ്പുന്നു; സര്‍വ്വകക്ഷി യോഗത്തിനെത്തിയ എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം

ആറളത്ത് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വനം മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. ഏടൂരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. കാട്ടാന വിഷയത്തില്‍ ശാശ്വത പരിഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.



കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് ജനക്കൂട്ടം തടഞ്ഞിരുന്നു. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നും ആന മതില്‍ നിര്‍മ്മാണം എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.



അതേസമയം സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും നാട്ടുകാര്‍ തടഞ്ഞു. അനുദിനം വര്‍ദ്ധിക്കുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം നടക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group