Join News @ Iritty Whats App Group

ക്ലാസിൽ സംസാരിച്ചവരുടെ പേര് ബോർഡിലെഴുതി; എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ പിതാവ് മർദിച്ചു

ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം.


നെയ്യാറ്റിൻകരയില്‍ സ്കൂൾ വിദ്യാർത്ഥിയ്ക്ക് സഹപാഠിയുടെ പിതാവിന്റെ ക്രൂരമർദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം.

സംഭവത്തില്‍ കാഞ്ഞിരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സഹപാഠിയുടെ പിതാവിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു. മർദനമേറ്റ ലിജിൻ എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ കൂടിയാണ്. മർദിച്ച വ്യക്തിയുടെ കുട്ടിയുടെ പേരും ലിജിൻ ബോർഡിലെഴുതിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കാഞ്ഞിരംകുളം ജം​ഗ്ഷനിൽ വെച്ച് കെഎസ് ഇബി ഉദ്യോ​ഗസ്ഥൻ കൂടിയായ വ്യക്തി ലിജിനെ മർ​ദിച്ചത്.

കുട്ടിയുടെ കവിളത്തടിക്കുകയും വാരിയെല്ലിന് കുത്തുകയും കാലു കൊണ്ട് മർദിക്കുകയും ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര ആശുപത്രിയിലും പിന്നീട് കാരക്കോണം മെഡിക്കൽ കോളേജിലും ലിജിൻ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെയാണ് കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്.

Post a Comment

أحدث أقدم
Join Our Whats App Group