Join News @ Iritty Whats App Group

മാര്‍ക്കോ അടക്കം ചിത്രങ്ങള്‍ ആക്രമം വാസന കൂട്ടുന്നു: സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ അക്രമണങ്ങള്‍ യുവാക്കളെ സ്വദീനിക്കുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. മാര്‍ക്കോ അടക്കം സിനിമകളുടെ പേര് എടുത്ത് പറഞ്ഞാണ് ചെന്നിത്തലയുടെ ആരോപണം.

വ്യാപകമായ ആക്രമണം നടക്കുകയാണ്. അതിനിടയിലാണ് സിനിമയിലെ വയലന്‍സ് കൂടുന്നത്. ആര്‍ഡിഎക്സ്, കൊത്ത, മാര്‍ക്കോ സിനിമകള്‍ അതിന് ഉദാഹരണമാണ്. സര്‍ക്കാര്‍ ഇവിടെ നിഷ്ക്രിയമായി ഇരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടല്‍ അത്യവാശ്യമാണ്. ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് ആപത്കരമായ കാര്യമാണ്. 




സംസ്ഥാനത്ത് വർധിച്ചു വരുന്ന കൂട്ടക്കൊലകളിലും അക്രമങ്ങളിലും ലഹരി ഉപയോഗത്തിന്റെ സ്വാധീനം വലിയ തോതിൽ ചര്‍ച്ചയാകുകയാണ് ഈ വേളയിലാണ് സിനിമയ്ക്കെതിരെ ചെന്നിത്തലയുടെ പ്രസ്താവന വരുന്നത്. സിനിമകളില്‍ കാണിക്കുന്ന രൂക്ഷമായ വയലന്‍സ് അടുത്തിടെ നടന്ന വെഞ്ഞാറന്‍മൂട് കൂട്ടകൊലപാതകത്തിന്‍റെ പാശ്ചത്തലത്തില്‍ അടക്കം ചര്‍ച്ചയായിരുന്നു. 

തെലുങ്കില്‍ സംവിധായകൻ സുകുമാര്‍ ഒരുക്കിയ അല്ലു അർജുൻ നായകമായ പുഷ്പ വന്‍ തരംഗമാണ് ബോക്സോഫീസില്‍ സൃഷ്ടിച്ചത്. എന്നാല്‍ ഹൈദരാബാദിലെ യൂസുഫ്ഗുഡയിൽ നിന്നുള്ള ഒരു സർക്കാർ സ്‌കൂൾ അധ്യാപിക പുഷ്പയ്ക്കെതിരെ പറയുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. 

വിദ്യാഭ്യാസ കമ്മീഷന് മുന്‍പാകെ സംസാരിക്കവെയാണ് പുഷ്പ പോലുള്ള ചിത്രങ്ങള്‍ കാരണവും സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനാലും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അസഭ്യം പറയുകയാണ് എന്നാണ് അധ്യാപിക പറയുന്നത്.

“വിദ്യാര്‍ത്ഥികള്‍ അസഹനീയമായ ഹെയർസ്റ്റൈലുകളുമായി വരുന്നു, അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുന്നു. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ, ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു.

ഒരു അധ്യാപിക എന്ന നിലയിൽ, വിദ്യാർത്ഥികളെ 'ശിക്ഷിക്കാൻ' തനിക്ക് തോന്നില്ല. കാരണം അത് അവരെ സമ്മർദ്ദത്തിലാക്കുമെന്നും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തിന് കാരണം സോഷ്യല്‍ മീഡിയയും സിനിമയുമാണ് എന്ന് വി 6 ന്യൂസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ സ്കൂള്‍ ടീച്ചര്‍ കുറ്റപ്പെടുത്തി. ഈ വീഡിയോ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group