Join News @ Iritty Whats App Group

കണ്ണൂ‍രുകാ‍‍ർക്ക് ഒരു സന്തോഷ വാ‍ർത്ത, കുറഞ്ഞ ചെലവിൽ മൂന്നാ‍റിൽ കറങ്ങാം; വിനോദയാത്ര സംഘടിപ്പിക്കാൻ കെഎസ്ആ‍ർടിസി

കെഎസ്ആര്‍ടിസി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കും. 21 ന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 24 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിലുള്ളത്. വിശദ വിവരങ്ങൾക്ക്: 8075823384, 9745534123



അതേസമയം, കുളത്തുപ്പുഴ കെ.എസ്.ആര്‍.ടി.സി ഫെബ്രുവരി 23, 26 തീയതികളില്‍ കടല്‍ത്തീര യാത്രയൊരുക്കും. കോയിക്കല്‍ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉള്‍പ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്. 26ന് വാഗമണ്‍-പരുന്തുംപാറ, ശിവക്ഷേത്ര തീര്‍ത്ഥാടനം, പൊന്മുടി ഉല്ലാസ യാത്രകളും സംഘടിപ്പിക്കും. പൊന്മുടി-കല്ലാര്‍- മീന്‍മുട്ടി-മങ്കയം-കോയിക്കല്‍ കൊട്ടാരം യാത്രക്ക് 410 രൂപയാണ് നിരക്ക്. വാഗമണ്‍ ഏകദിന യാത്രക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെ 840 രൂപയും ആലുവ മണല്‍പ്പുറം, തിരുനക്കര, ഏറ്റുമാനൂര്‍, കടുതുരുത്തി, വൈക്കം മഹാ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ശിവാലയ തീര്‍ത്ഥാടനത്തിന് 770 രൂപയുമാണ് നിരക്ക്. ബുക്കിങ്ങിന് 8129580903, 0475-2318777 നമ്പറുകളില്‍ ബന്ധപ്പെടണം.

Post a Comment

أحدث أقدم
Join Our Whats App Group