Join News @ Iritty Whats App Group

ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിന്റേയും പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ പായത്ത് ജനകീയ സദസ്സും പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

ഇരിട്ടി: ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസിന്റേയും പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റേയും നേതൃത്വത്തിൽ പായത്ത് ജനകീയ സദസ്സും പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഇരിട്ടി റേഞ്ച് അസ്സിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ ഷാജി അധ്യക്ഷത വഹിച്ചു. വിമുക്തി പദ്ധതിയുടെ മാനേജറായ കണ്ണൂർ അസ്സിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ പി .കെ. സതീഷ് കുമാർ മുഖ്യാതിഥി ആയി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ സമ്മാനദാനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, ഗ്രാമ പഞ്ചായത്തംഗം പി. പങ്കജാക്ഷി, കെ. സുജിത്, നെൽസൺ ടി തോമസ്, എം. പവിത്രൻ, എം.എൻ. മുരളീധരൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group