Join News @ Iritty Whats App Group

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; അധികാരത്തിലേയ്ക്ക് ബിജെപി, AAP-ക്ക് കാലിടറും? ​കോണ്‍ഗ്രസ് ചിത്രത്തിലില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍


ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍. വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിള്‍ പള്‍സ് എന്ന ഏജന്‍സി ബിജെപിക്ക് 51 മുതല്‍ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാര്‍ട്ടിക്ക് 10 മുതല്‍ 19 വരേയും കോണ്‍ഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ദില്ലിയില്‍ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്.

മേട്രിസ് പോള്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേയും ബിജെപിക്ക് അനുകൂലമാണ്. ബിജെപി 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുമ്പോള്‍ ആംആദ്മി 32 മുതല്‍ 37 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് ഒരു സീറ്റ് നേടുമെന്നും പറയുന്നു.

ജെവിസി എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 39 മുതല്‍ 45 വരേയും എഎപി 22മുതല്‍ 31 വരേയും കോണ്‍ഗ്രസ് രണ്ടും മറ്റു പാര്‍ട്ടികള്‍ ഒരു സീറ്റും നേടുമെന്ന് പ്രവചിക്കുന്നു.

പീപ്പിള്‍ ഇന്‍സൈറ്റും ബിജെപിക്ക് അനുകൂലമായ കണക്കുകളാണ് പുറത്തുവിടുന്നത്. ബിജെപി 44ഉം, എഎപി 29 സീറ്റും, കോണ്‍ഗ്രസ് 2 സീറ്റും നേടുമെന്ന് പറയുന്നു.

പി മാര്‍ഖ് എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 39 മുതല്‍ 49 വരേയും എഎപി 21 മുതല്‍ 31 വരേയും നേടും. പോള്‍ ഡയറി സര്‍വ്വേയില്‍ ബിജെപി- 42-50, എഎപി- 18-25, കോണ്‍ഗ്രസ് 0-2, മറ്റു പാര്‍ട്ടികള്‍ 0-1-ഇങ്ങനെയാണ് കണക്കുകള്‍.

ന്യൂസ് 24 ഹിന്ദി സര്‍വ്വേ പ്രകാരം എഎപി 32 മുതല്‍ 37 വരേയും ബിജെപി 35 മുതല്‍ 40 വരേയും കോണ്‍ഗ്രസ് 0-1 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group