കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്ര 10.45നായിരുന്നു സംഭവം.
മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അതേസമയം അപകടത്തില്‍ റെയില്‍വേ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം അറിയിച്ചു. റെയില്‍വേ പ്ലാറ്റ്ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗം വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു.
Post a Comment