Join News @ Iritty Whats App Group

കളിക്കുന്നതിനിടെ സഹോദരിയോട് പിണങ്ങി ; 10 വയസുകാരി തൂങ്ങി മരിച്ചു


വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.


തിരുവനന്തപുരം വെള്ളനാട്ട് പത്ത് വയസ്സുകാരി ശുചിമുറിയിൽ തൂങ്ങി മരിച്ചത് സഹോദരിയോട് പിണങ്ങിയ ശേഷമെന്ന് റിപ്പോര്‍ട്ട്. വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.

ഇളയകുട്ടിയുമായി കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെൻസിലിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ശുചിമുറിയിൽ കയറി വാതിലടച്ചെന്നുമാണ് പറയുന്നത്. അമ്മയും അമ്മൂമ്മയും വീട്ടിലുണ്ടായിരുന്നില്ല. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അപ്പൂപ്പൻ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛനും അമ്മയും കുടുംബ പ്രശ്നങ്ങൾ കാരണം അകൽച്ചയിലാണ്. കുട്ടിയുടെ മരണത്തില്‍ ആര്യനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group